ഹനുമല്‍ ജയന്തി ആഘോഷത്തിനിടെ മധ്യപ്രദേശില്‍ ഭക്തര്‍ക്ക് നേരെ ജിഹാദി ഗ്രൂപ്പിന്റെ ആസിഡ് ബള്‍ബ് ആക്രമണം. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ നടന്ന സംഭവത്തില്‍ 25 ഓളം പേര്‍ക്ക് പൊള്ളലേറ്റു. ഹനുമല്‍ ജയന്തി ആഘോഷം നടക്കുന്നതിനിടെ ചിലര്‍ ആഘോഷത്തിനിടയിലേക്ക് ആസിഡ് ബള്‍ബ് എറിയുകയായിരുന്നു.
മുസ്ലിം ജിഹാദി ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പാര്ക്കോട്ടാ ഹനുമല്‍ ക്ഷത്രത്തില്‍ നിന്നാണ് എഴുന്നെള്ളിപ്പ് ആരംഭിച്ചത്. ഖുറാ ചൗഖ് പള്ളിയ്ക്ക് സമീപമെത്തിയപ്പോള്‍ എഴുന്നെള്ളിപ്പിന് നേര്‍ക്ക് ഒരു സംഘം കല്ലും, ആസിഡ് ബള്‍ബുകളും വലിച്ചെറിയുകയായിരുന്നു.
പൊള്ളലേറ്റ പത്ത് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ഇരുവിഭാഗവും ഏറ്റമുട്ടി. സംഘര്‍ഷം നിയന്ത്രണാധീനമാണെന്ന് പോലിസ് അറിയിച്ചു.
Discussion about this post