കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി ഷിബിനാണ് വെട്ടേറ്റത്.രാവിലെ ജോലിക്കു പോകുന്ന സമയത്ത് ഒരു സംഘം ആളുകള്‍ ഷിബിന്‍ യാത്ര ചെയ്ത ബൈക്ക് തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ഷിബിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരുവേലി ചെമ്പിലോടായിരുന്നു സംഭവം.
രണ്ടാഴ്ച മുന്‍പ് എബിവിപി പ്രവര്‍ത്തകരായ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ചെറിയ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു എന്നാണ് പോലിസ് റിപ്പോര്‍ട്ടുകള്‍
Discussion about this post