തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് വ്യാജ മെഡിക്കൽ രേഖയുണ്ടാക്കിയെന്ന് പൊലീസ്. നടിയെ ആക്രമിച്ച സമയത്ത് ആശുപത്രിയിലെന്ന് വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിതെന്നും പൊലീസ് വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടർന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെന്നാണ് ദിലീപ് വരുത്തിത്തീർത്തതെന്ന് പൊലീസ് പറഞ്ഞു. ദിലീപ് പറഞ്ഞിട്ടാണ് മെഡിക്കൽ രേഖ നൽകിയതെന്ന് ഡോക്ടർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയിരുന്നെന്നാണ് ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയത്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഫെബ്രുവരി 14 മുതല്‍ 21 വരെ പനിക്ക് ചികിത്സയിലായിരുന്നു എന്നു കാണിക്കുന്ന രേഖയാണ് ദിലീപിന്റെ ആവശ്യപ്രകാം ആശുപത്രി അധികൃതര്‍ നല്‍കിയത്.
ആശുപത്രി ഫയലുകളില്‍ ദിലീപിനെ പരിശോധിച്ചതിന്റെയും ചികിത്സിച്ചതിന്റെയുമെല്ലാം വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ ദിവസങ്ങളില്‍ ദിലീപ് അവിടെ ചികിത്സയിലുണ്ടായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. ഇതിനിടയില്‍ നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ദിലീപ് പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം ദിലീപ് സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളില്‍ ചികിത്സയിലായിരുന്നു എന്ന വാദം തെറ്റാണെന്ന് പോലീസിന് വ്യക്തമായി.
ആശുപത്രിയിലെ നഴ്സുമാരെയും ഡോക്ടറെയും വിശദമായി ചോദ്യംചെയ്തതില്‍നിന്നാണ് ഇത് വ്യാജരേഖയാണെന്ന് വ്യക്തമായത്. ദിലീപിന്റെ ആവശ്യ പ്രകാരമാണ് മെഡിക്കല്‍ രേഖയുണ്ടാക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ മൊഴി നല്‍കിയിരിക്കുന്നത്.
Discussion about this post