ടെക്സസ്: ടെക്സസിൽ നിന്ന് കാണാതായ ഷെറിൻ മാത്യു മരിച്ച സംഭവത്തിൽ വളര്ത്തച്ഛന് വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തുള്ള കലുങ്കിൽ നിന്ന് കഴിഞ്ഞ ദിവസം ഷെറിൻ മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് അഭിഭാഷകനോടൊപ്പം വളർത്തച്ഛൻ വെസ്ലി മാത്യു പൊലീസിൽ കീഴടങ്ങുകയായിരുന്നു.
ഷെറിന്റെ വീടിന് ഒരു കിലോമീറ്റർ മാറി റോഡിലെ കലുങ്കിനുള്ളിൽ നിന്ന് അമേരിക്കൻ സമയം 11 മണിയോടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.
ഇൗ മാസം ഏഴിനാണ് വടക്കൻ ടെക്സണിൽ നിന്ന് ഷെറിനെ കാണാതായത്. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിർത്തിയ കുട്ടിയെ പിന്നീട് കാണാതായെന്നാണ് വളർത്തച്ഛൻ എറണാകുളം സ്വദേശി വെസ്ലി പൊലീസിനെ അറിയിച്ചത്.
Discussion about this post