ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഇതിഹാസ താരമായ അനില്‍ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്ന് മുന്‍ നായകന് രാഹുല്‍ ദ്രാവിഡ്. ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച താരമാണ് കുംബ്ലെ. അദ്ദേഹമൊരു ഇതിഹാസ താരമാണെന്നും ബംഗളൂരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനിടെ അദ്ദേഹം പ്രതികരിച്ചു.
കളിക്കാര്‍ പരിശീലകരെക്കാള്‍ സ്വാധീനമുള്ളവരാണ്. പരിശീലകരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും പുറത്താക്കപ്പെടുക. അതാണ് യഥാര്‍ഥ്യമെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യയുടെ അണ്ടര്‍ 19 പരിശീലകനെന്ന നിലയില്‍ തനിക്കറിയാം, താനും ഒരു നാള് പുറത്താക്കപ്പെടും. എന്നാല്‍ ഇക്കാര്യങ്ങള്‍ ഔചിത്യപരമായി ചെയ്യേണ്ടതാണെന്നും മുന്‍ നായകന് പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോള്‍ എന്താണ് വിരാട് കോഹ്ലിയെ പോലെ പെരുമാറാതിരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ ആരാധകര്‍ക്കുണ്ടായ തെറ്റുധാരണയാണിത്. അതിനര്‍ഥം മുന്‍കാല താരങ്ങള്‍ ഇത്രത്തോളം ആക്രമണോത്സുകരല്ലെന്ന് അര്‍ത്ഥമില്ലെന്നും ദ്രാവിഡ് പറഞ്ഞു.
Discussion about this post