തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്റ് നിര്‍ണായക മൂന്നാം ട്വന്റി20 മത്സരം ഇന്ന് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡില്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകുന്നേരം ഏഴിനാണ് മത്സരം ആരംഭിക്കുന്നത്.
മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമുകളും 1-1 എന്ന നിലയിലാണ്. ഡല്‍ഹിയില്‍ നടന്ന ആദ്യ ട്വന്റി20 ഇന്ത്യ 53 റണ്‍സിന് ജയിച്ചപ്പോള്‍ രാജ്കോട്ടില്‍ നടന്ന രണ്ടാം മത്സരത്തില്‍ കീവികള്‍ 40 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.
രാത്രിയില്‍ മത്സരം നടക്കുന്നത് ബാറ്റിംഗിനും ബോളിംഗിനും ഒരു പോലെ ഗുണം ചെയ്യും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴ മത്സരത്തിന് വില്ലനായി നിലനില്‍ക്കുകയാണ്.
29 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തലസ്ഥാനത്തെത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. മൂന്ന് പിച്ചുകളാണ് മത്സരത്തിന് വേണ്ടി തയ്യാറാക്കിരിക്കുന്നത്. മത്സരം രാത്രിയിലായതിനാല്‍ മഞ്ഞ് വീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്കില്‍ പിച്ച് ബാറ്റിംഗിനും ബൗളിംഗിനും ഒരു പോലെ ഗുണം ചെയ്യും.
മികച്ച ഔട്ട് ഫീല്‍ഡ്, മഴയുണ്ടായാലും അതിവേഗം ഗ്രൗണ്ട് മത്സര യോഗ്യമാകുമെന്നതും ശ്രദ്ധേയം. പിച്ച് പരിശോധിക്കാന്‍ ഇരു ടീമിന്റെയും കോച്ചുകളും കഴിഞ്ഞ ദിവസം ഗ്രൗണ്ടില്‍ എത്തിയിരുന്നു. റണ്‍മഴ തന്നെ ഗ്രീന്‍ഫീല്‍ഡില്‍ ഉണ്ടാകുമെന്നാണ് ക്രിക്കറ്റ് പ്രേമികളുടേയും പ്രതീക്ഷ.
Discussion about this post