വെള്ളറട : സ്വകാര്യ ആശുപത്രിയില്‍ കാലില്‍ ഉണ്ടായ മുഴ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് മയക്കിയ ശേഷം ബോധംതിരിച്ചു കിട്ടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ മരിച്ചു. വാഴിച്ചല്‍ ചെട്ടിക്കുന്ന് റോഡരികത്തു വീട്ടില്‍ ജയകുമാറിന്റെ ഭാര്യ സുഷമ (42)യാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആര്യങ്കോട് പോലീസില്‍ പരാതി നല്കി.
കാലില്‍ ഉണ്ടായ മുഴ നീക്കം ചെയ്യാന്‍ ഓഗസ്റ്റില്‍ സുഷമയെ കാരക്കോണത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ശസ്ത്രക്രിയയ്ക്കു വേണ്ടി മയക്കിയതിനു ശേഷം സുഷമയ്ക്ക് ബോധം തിരിച്ചു കിട്ടിയില്ല. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കു വേണ്ടി മയക്കിയപ്പോള്‍ ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Discussion about this post