തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു സ്വകാര്യ ചാനലില്‍ വിമര്‍ശിച്ചതിന് അഡ്വ.ജയശങ്കറിനെതിരേ ഭീഷണി മുഴക്കിയ എംഎല്‍എ ഷംസീറിനെതിരേ ഒരു അഭിപ്രായ സ്വാതന്ത്ര്യ ഫെസ്റ്റ് നടത്താന്‍ എസ്എഫ്ഐ തയ്യാറാവണമെന്നു എ ബി വി പി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. രൂപസാദൃശ്യമുണ്ടെന്ന് കരുതി, ഇത് കിംഗ് യോംഗ് ഉന്നിന്റെ ഉത്തര കൊറിയ അല്ലെന്നും, എന്തിനേയും ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും സ്വാതന്ത്ര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും, ഷംസീര്‍ മനസിലാക്കിയാല്‍ നല്ലതാണെന്നും ശ്യാം രാജ് ഓര്‍മ്മിപ്പിച്ചു.
ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വക്കേറ്റ് ജയശങ്കറിനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു ഷംസീര്‍. പിണറായിക്കെതിരെ ശബ്ദിച്ചാല്‍ തീര്‍ത്തുകളയുമെന്നാണ് ഷംസീറിന്റെ ഭീഷണി. ചാനലിന്റെ ചര്‍ച്ചാ വേളയിലായാണ് ഷംസീര്‍ രോഷാകുലനായത്. ചാണ്ടിയുടെ രാജി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ഷംസീറിന്റെ വെല്ലുവിളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്യാം രാജ് ഇത് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ഷംസീറിനെതിരേ ഒരു ” അഭിപ്രായ സ്വാതന്ത്ര്യ ” ഫെസ്റ്റ് നടത്താൻ SFI തയ്യാറാവണം..
ഒരു സ്വകാര്യ ചാനലിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് അഡ്വ.ജയശങ്കറിനെതിരേ ഭീഷണി മുഴക്കിയ MLA ഷംസീറിനെതിരേ ഒരു അഭിപ്രായ സ്വാതന്ത്ര്യ ഫെസ്റ്റ് നടത്താൻ SFI തയ്യാറാവണം.. മുഖ്യമന്ത്രിയെ വിമർശിച്ചാൽ ജയിലിലടയ്ക്കുന്ന ഈ കാലത്ത്, മുഖ്യമന്ത്രിയെ വിമർശിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന് MLA തന്നെ ഭീഷണിപ്പെടുത്തുന്ന ഇക്കാലത്ത്, അഭിപ്രായപ്രകടനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന
” നിരോധനങ്ങളുടെ കാലത്ത് ,നിശബ്ദമാവാത്ത ക്യാമ്പസുകൾ “
സൃഷ്ടിക്കാൻ നിങ്ങൾ തയ്യാറാവണം….
രൂപസാദൃശ്യമുണ്ടെന്ന് കരുതി, ഇത് കിംഗ് യോംഗ് ഉന്നിന്റെ ഉത്തര കൊറിയ അല്ലെന്നും, എന്തിനേയും ചോദ്യം ചെയ്യാനും വിമർശിക്കാനും സ്വാതന്ത്ര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നും, ഷംസീർ മനസിലാക്കിയാൽ നന്ന്..
സ്വാതന്ത്ര്യം, ജനാധിപത്യം ,സോഷ്യലിസം ഈ മൂന്നു വാക്കുകളുടെ അർത്ഥമെങ്കിലും ഷംസീർ അറിഞ്ഞിരിക്കണം. വിരട്ടലുകളും ഭീഷണികളും ഒക്കെ പാർട്ടി അണികളോട് മതിയെന്നും പൊതുജനത്തോടു വേണ്ടെന്നും കൂടി ഓർമപ്പെടുത്തുന്നു.
https://www.facebook.com/shyamraj.puthanveetil/posts/1528506210568439
Discussion about this post