ലോകസുന്ദരിപ്പട്ടം ഇന്ത്യയുടെ മാനുഷി ചില്ലര്‍ക്ക്. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് ലോക സുന്ദരിപ്പട്ടം ലഭിക്കുന്നത്. ഹരിയാന സ്വദേശിനിയാണ് ഇരുപതുകാരിയായ മാനുഷി ചില്ലര്‍.്
ലോകസുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. അവസാന റൗണ്ടില്‍ പങ്കെടുത്ത 108 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം.
17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തുന്നത്.
ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.
Discussion about this post