ദൈവത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവരെ വിമര്‍ശിച്ച് മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. ബെസ്റ്റ് ആക്ടര്‍ എന്ന ബ്ലോഗിലാണ് ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ കുറിപ്പ് രേഖപ്പെടുത്തി മത മൗലികവാദികളെ മോഹന്‍ലാല്‍ നിശിതമായി വിമര്‍ശിക്കുന്നത്.
‘സമാധാനത്തിന്റെ പാട്ടുകാരന് എന്ന പേരില്‍ സത്യന് അന്തിക്കാടിന്റെ സിനിമ ഷൂട്ടിംഗ് സെറ്റിലെത്തുന്ന ദൈവം മോഹന്‍ലാലിനോട് തന്റെ ദുഖം പങ്കുവെക്കുന്നതായാണ് ലേഖനം. എന്റെ പേര് പറഞ്ഞ് നിങ്ങള്‍ അധ്യാപകന്റെ കൈവെട്ടുന്നു, സിനിമാശാലകള്‍ കത്തിക്കുകയും, സിനിമക്കെതിരെ കൊലവിളിയ്ക്കുകയും ചെയ്യുന്നു. ആളുകളെ ബന്ദികളാക്കി കൊല്ലുന്നു, എഴുത്തുകാരെ നാട് കടത്തുന്നു, …..ആരാണ് എന്റെ കാര്യങ്ങള്‍ നോക്കാന്‍ നിങ്ങളോട് പറഞ്ഞത്..നിങ്ങളെങ്ങനെയാണ് എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തീരുമാനിക്കുന്നത്…നിങ്ങളെ വെറും മനുഷ്യരായാണ് ഞാന്‍ സൃഷ്ടിച്ചത്..നിങ്ങളാണ് പോയി മതങ്ങളെയും, ജാതികളെയും, പിന്നെ നൂറ് നൂറ് ആചാരങ്ങളും, നൂലാമാലകളും ഉണ്ടാക്കിയത്…എന്നിട്ടിപ്പോള്‍ എല്ലാം എന്റെ തലയില്‍ കെട്ടിവെക്കുന്നു.’….എന്ത് തെറ്റാണ് ഞാന്‍ നിങ്ങളോട് ചെയതത് എന്നും ദൈവം ചോദിക്കുന്നു.
തനിക്ക് ഇപ്പോള്‍ മനുഷ്യരേക്കാള്‍ മൃഗങ്ങളെയാണ് ഇഷ്ടം എന്ന് പറയുന്ന ദൈവം..മോഹന്‍ലാല്‍ മാസങ്ങള്‍ക്ക് മുന്‍പ് യാത്ര ചെയ്ത അന്റാര്‍ട്ടിക്കയിലേക്ക് പോവുകയാണെന്ന് പ്രഖ്യാപിക്കുന്നു.
മതവൈര്യത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്ന സമൂഹത്തെ തന്റെ ബ്ലോഗില്‍ രൂക്ഷമായ ഭാഷയിലാണ് മോഹന്‍ലാല്‍ വിമര്‍ശിക്കുന്നത്.
ബ്ലോഗ് വായിക്കുക
[gallery_bank type=”images” format=”thumbnail” title=”true” desc=”false” responsive=”true” animation_effect=”” album_title=”true” album_id=”2″]
Discussion about this post