ശബരിമല: ആണ്‍വേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നെത്തിയ സംഘത്തില്‍പെട്ട മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞ ശേഷം പൊലീസിനെ ഏല്പിച്ചത്. സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി നടന്നിരുന്നത്.
കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്ത് എത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post