മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ ലാലിനൊപ്പം വില്ലന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ച് തമിഴ് സിനിമാതാരം വിശാല്‍. മോഹന്‍ ലാലിന്റെ കൂടെ അഭിനയിക്കുമ്പോള്‍ താന്‍ ഭയംകൊണ്ട് വിറച്ചിരുന്നുവെന്നും കണ്ണുകളില്‍ നോക്കുമ്പോള്‍ ഡയലോഗ് മറന്നു പോയി എന്നും വിശാല്‍ പറയുന്നു. വിശാലിന്റെ മലയാളത്തിലെ അരങ്ങേറ്റം വില്ലനിലൂടെയാണ്.
‘തനിക്കു ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നു അത്. ലാല്‍ സാറും താനും മുഖത്തോടു മുഖം നോക്കുന്ന രംഗങ്ങള്‍, അതിനോടൊപ്പം മലയാളത്തില്‍ ചില സംഭാഷണങ്ങളും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ മികച്ച ഒരു നടനോടൊപ്പം അഭിനയിക്കുന്നതിന്റെ ഭയം താന്‍ ഒളിപ്പിച്ചു. അപ്പോള്‍ ഒരു തുടക്കക്കാരനായി അനുഭവപെട്ടു. ഹൃദയമിടുപ്പു വര്‍ദ്ധിച്ചു’ വിശാന്‍ പറയുന്നു.
എത്രയും വേഗം ഷൂട്ട് തീര്‍ത്തു കാരവനിലേക്കു പോകണം എന്നായിരുന്നു ചിന്ത. പക്ഷെ ഭയം കാണിക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി ഡയലോഗ് പറയുക എന്നത് പ്രയാസകരമായിരുന്നു. ഒരുപാടു ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ മുന്നില്‍ വിയര്‍ത്തത് ഓര്‍ക്കുമ്പോള്‍ തമാശയായാണ് അനുഭവപ്പെടുന്നത്. അദ്ദേഹവുമായുള്ള ഓരോ സംഘട്ടന രംഗത്തിന് ശേഷവും താന്‍ അദ്ദേഹത്തോട് സോറി പറയുമായിരുന്നു തിരനെല് വേലിയിലെ ഇരുമ്പു തിരൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലിരുന്ന്് മോഹന്‍ലാലുമായുള്ള അഭിനയ നിമിഷത്തിലെ ഓര്‍മ്മകള്‍ വിശാല്‍ പങ്കുവച്ചു.
‘ലാല്‍ സാറിന്റെ വീട്ടിലെ ഭാഗമായി ആണ് തനിക്ക് അനുഭവപെട്ടതെന്നും അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ഊഷ്മളമാസ്വാഗതമാണ് തനിക്ക് നല്‍കിയതെന്നും വിശാല്‍ പറഞ്ഞു.
ക്ലൈമാക്സ് രംഗത്തിലുള്ള ആക്ഷന്‍ സീനുകള്‍ ആയിരുന്നു വില്ലനിലെ ബുദ്ധിമുട്ടേറിയ ചിത്രീകരണ നിമിഷം എന്ന് വിശാല്‍ പറയുന്നു. തനിക്കു അവിസ്മരണീയമായ അനുഭവമായിരുന്നു മോഹന്‍ലാലിന് ഒന്നിച്ചു അഭിനയിച്ച അനുഭവം എന്നും വിശാല്‍ വ്യക്തമാക്കി.
Discussion about this post