മുംബൈ: ഇന്നലെ രണ്ടാം പാദ ജിഡിപി നിരക്ക് പുറത്തുവന്നതിന് പിറെ ഉണര്‍വ്വ് പ്രകടമാക്കി ഓഹരി വിപണി. ജിഡിപി നിരക്ക് 6.3 ആയ വിവരം ഇന്നലെ പുറത്തു വന്നിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തില്‍ സെന്‍സെക്സ് 100 പോയന്റിലേറെ തിരിച്ചുപിടിച്ചു.
കഴിഞ്ഞ ദിവസം കനത്ത നഷ്ടം നേരിട്ട ഓഹരികളില്‍ കാര്യമായ വാങ്ങല്‍ പ്രകടമായി.ബിഎസ്ഇയിലെ 1493 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 350 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, എല്‍ആന്റ്ടി, മാരുതി സുസുകി, സണ്‍ ഫാര്‍മ, റിലയന്‍സ്, ഐടിസി, ബജാജ് ഓട്ടോ, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
Discussion about this post