പാലക്കാട്: നരേന്ദ്ര മോദി വന്നത് ഇന്ത്യയെ രക്ഷിക്കാനുള്ളതാണെന്ന ധാരണ തെറ്റിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി പാവപ്പെട്ടവരെയും സാധാരണക്കാരെയുമല്ല സംരക്ഷിക്കുന്നത്. ഇന്നു പരിഗണന ലഭിക്കേണ്ട വിഭാഗങ്ങളെ നരേന്ദ്ര മോദി മറക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എലവഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
വികസനത്തിന്റെ പേരില്‍ സമ്പന്നര്‍ക്കു വേണ്ടിയുള്ള നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കര്‍ഷകരെ സഹായിക്കാനും അവരുടെ ഭൂമിക്കു ന്യായവില കിട്ടാനും യുപിഎ സര്‍ക്കാര്‍ കൊണ്ടു വന്ന ഭൂമി ഏറ്റെടുക്കല്‍ നിയമം, ഇപ്പോഴത്തെ സര്‍ക്കാര്‍ അട്ടിമറിച്ച് കര്‍ഷകദ്രോഹമാക്കി. ഭരണം ഒരു വിഭാഗത്തിനു വേണ്ടിയാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post