തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ ദേശീയഗാനം പാടുമ്പോൾ എഴുന്നേൽക്കാത്തവരെ പിടികൂടാൻ തിയേറ്ററുകളിൽ പൊലീസ് കയറേണ്ടെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ദേശീയ ഗാനത്തിന്റെ സമയത്ത് ആരെയും നിർബന്ധിച്ച് എഴുന്നേൽപ്പിക്കേണ്ട കാര്യമില്ല. ഈ സമയത്ത് സ്വന്തം ഉത്തരവാദത്തിലാണ് എഴുന്നേൽക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post