കണ്ണൂര്‍: കണ്ണൂരില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ടീയ കക്ഷികലും മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.ഈ മാസം ഇരുപത്തിമൂന്നിന് സമാധാന ചര്‍ച്ചകള്‍ക്കായി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.യോഗത്തില്‍ ആഭ്യന്തര മന്ത്രി നേരിട്ട് പങ്കെടുക്കും.ആസൂത്രിതമായി നട്ടത്തുന്ന കൊലപാതങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേ സമയം കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുരകുയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.പയ്യന്നൂര്‍ കണ്ടോത്തെ ബിജെപി നേതാവിന്റെ സ്പെയര്‍ പാര്‍ട്സ് കടയ്ക്കു തീവച്ചു. ബിജെപി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി ട്രഷറര്‍ കോത്തായിമുക്കിലെ കെ.പി.വൈദ്യനാഥന്റെ കണേ്ടാത്ത് കൂര്‍മ്പ ഭഗവതി ക്ഷേത്രത്തിനു മുന്നിലുള്ള വിഎല്കെ ഓട്ടോ പാര്‍ട്സ് കടയ്ക്കാണു . കടയുടെ മുന്നിലേയും പിന്നിലേയും പൂട്ടുതകര്‍ത്ത അക്രമികള്‍ കടയിലുണ്ടായിരുന്ന ഓയില്‍ ഒഴിച്ചാണു തീവച്ചതെന്നു കരുതുന്നു. വൈദ്യനാഥന്റെ മകന് ശ്യാമാണു കട നടത്തുന്നത്. അറ്റകുറ്റപ്പണികള്‍ക്ക് അടച്ചിരുന്ന കട ഏതാനും ദിവസം മുമ്പാണു വീണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. തീവയ്പില്‍ ഓയില്‍ കാനുകള്‍ പൊട്ടിച്ചിതറിതോടെ തീ ആളിപ്പടരുകയായിരുന്നു. ഒന്നര ലക്ഷം രൂപയുടെ ഓയില്‍ കടയിലുണ്ടായിരുന്നു. വിവരമറിഞ്ഞു ഫയര്‍ഫോഴ്സെത്തി തീയണച്ചപ്പോഴേക്കും കടയിലെ സാധനങ്ങളെല്ലാം കത്തിനശിച്ചിരുന്നു. തീപിടിത്തത്തില്‍ ആകെ അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Discussion about this post