ഡല്‍ഹി: നവംബര്‍ 30 വരെയുള്ള തൊഴിലുറപ്പ് കൂലി നല്കാന് കേരളത്തിന് 306,77,25,000 രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. തുക ദിനം തോറും തവണകളായി നല്‍കും. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും തട്ടിപ്പ് നടത്തുന്നതായി കേന്ദ്രം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്ന ജോലികളുടെ ഫോട്ടോഗ്രാഫുകളും കണക്കിനൊപ്പം ഓണ്‍ലൈനായി നല്‍കണമെന്ന് വ്യവസ്ഥ ചെയ്തു.
എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടും കേരളം അതിന് തയാറായില്ല. ജോലിയുടെ വിവരങ്ങളും ഫോട്ടോഗ്രാഫുകളും കൃത്യമായി നല്‍കിയാലേ ഇനി പണം അനുവദിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ വരെയുള്ള തുക നല്കാന് 740 കോടി നേരത്തെ അനുവദിച്ചിരുന്നു.
Discussion about this post