മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയും പ്രമുഖ ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും ഇറ്റലിയില്‍ വിവാഹിതരായി. രാവിലെ ഇറ്റലിയിലെ ടസ്ക്കനിലെ ബോര്‍ഗേ ഫിനോച്ചിയേറ്റോ റിസോര്‍ട്ടിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ബോളിവുഡില്‍ നിന്ന് ഷാരൂഖ് ഖാന്, സല്മാന് ഖാന് എന്നിവര്‍ക്കും ക്രിക്കറ്റ് രംഗത്തു നിന്ന് സച്ചിന് ടെണ്ടുല്‍ക്കര്‍, യുവരാജ്സിങ്ങ് എന്നിവര്‍ക്കും മാത്രമായിരുന്നു ക്ഷണം. ഈ മാസം 21ന് ഡല്‍ഹിയിലും 26-ന് മുബൈയിലും വിരുന്നു നടത്തുമെന്നും കോഹ്ലി അറിയിച്ചു.
Discussion about this post