ചെന്നൈ: 51 നാള് നീണ്ട കഠിന പരിശീലനത്തിലൂടെ 18 കിലോ ഭാരം കുറച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നു. ‘ഒടിയന്’ എന്ന ചിത്രത്തില്‍ മാണിക്യന് എന്ന കഥാപാത്രത്തിന്റെ യൗവന കാലത്തിനുവേണ്ടിയായിരുന്നു ഈ ഒരുക്കം. ചിത്രത്തിന്റെ സംവിധായകന് വിഎം ശ്രീകുമാര്‍ മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു.
ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും അടങ്ങിയ മൂപ്പതംഗ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിത്.
പരിശീലനത്തിന്റെ മറ്റുവിശദാംശങ്ങള്‍ സംഘം വെളിപ്പെടുത്തിയില്ല. ശസ്ത്രക്രിയയായിരുന്നില്ലെന്ന് വ്യക്തമാക്കി. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും.
പരിശീലന കേന്ദ്രത്തില്‍ നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്.
ജനുവരി ആദ്യം ‘ഒടിയന്’ ചിത്രീകരണം പുനരാരംഭിക്കും.
Discussion about this post