മുംബൈ: ഡബിള്‍ സെഞ്ച്വറിയില്‍ ട്രിപ്പിളടിച്ച ഇന്ത്യന്‍ ബാറ്റ്സ്മാന് രോഹിത്ത് ശര്‍മ്മയുടെ ചിത്രം 200 രൂപ നോട്ടില്‍ ചേര്‍ക്കണമെന്ന് സോഷ്യല്‍മീഡിയ. ഫോട്ടോഷോപ്പില്‍ രോഹിത്തിന്റെ ചിത്രം ചേര്‍ത്ത 200 രൂപ നോട്ടും വൈറലായി പ്രചരിക്കുകയാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ അവിശ്വസനീയമായി ഡബിള്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടുന്ന രോഹിത്ത് ക്രിക്കറ്റ് മഹാരഥന്മാരുടെ ഗണത്തിലേക്കാണ് വാഴ്ത്തപ്പെടുന്നത്.
2013-ല്‍ ടീമിലേക്ക് തിരിച്ചെത്തിയ ശേഷം രോഹിത്തിന്റെ ഏകദിനത്തിലെ ഉയര്‍ന്ന സ്കോറുകള്‍ 264,209,208 നോട്ടൗട്ട്, 171 നോട്ടൗട്ട്, 150, 147, 141 നോട്ടൗട്ട്, 138, 137 ഇങ്ങനെ പോകുന്നു.
രോഹിത്ത് ഡബിള്‍ സെഞ്ചറി അടിച്ചുകൂട്ടുന്നതിനെ കാറുകള്‍ വാങ്ങുന്നതിനോട് താരതമ്യം ചെയ്താണ് ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാന് ട്വീറ്റ് ചെയ്തത്. നേരെ ഷോറൂമിലേക്ക് പോയി കാര്‍ വാങ്ങുന്നത് പോലെയാണ് രോഹിത്ത് ക്രീസിലെത്തി ഇരട്ട സെഞ്ച്വറി നേടുന്നതെന്നാണ് ധവാന് പറയുന്നത്.
Discussion about this post