പാരീസ്: ഫ്രാന്‍സിന്റെ ഏറ്റവും ആധുനിക യുദ്ധ വിമാനമായ റാഫേല്‍ യുഎഇയ്ക്ക് കൈമാറുന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലൗറന്റ് ഫാബിയസ്. വിമാനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശരിയായ തരത്തിലാണെന്നും ലൗറന്റ് ഫാബിയസ് പറഞ്ഞു.
നേരത്തെ ഇന്ത്യയും ഈജിപ്ത്തും റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുവാന്‍ തീരുമാനിച്ചിരുന്നു. 5.2 ബില്യണ്‍ യൂറോ നല്കി ഈ വര്‍ഷം ആദ്യം തന്നെ ഈജിപ്ത്ത് 24 യുദ്ധ വിമാനങ്ങള്‍ വാങ്ങിയിരുന്നു.പ്രധാനമന്ത്രി വിവിധ ലോക രാഷ്ട്രങ്ങളിലേക്ക് പര്യടനം നടത്തിയ സമയത്തു ഫ്രാന്‍സില്‍ വച്ചാണ് റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുവാന്‍ തിരൂമാനിച്ചത്. എന്നാല്‍ മോശം പ്രകടനമാണ് റാഫേല്‍ വിമാനത്തിന്റേതെന്ന ആരോപണങ്ങളുമായി ഡോക്ടര്‍ സ,ുബ്രഹ്മണ്യന് സ്വാമി രംഗത്തെത്തിയിരുന്നു. കരാറില്‍ നിന്ന് പിന്മാറിയില്ലെങ്കില് നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു സ്വാമിയുടെ പ്രസ്താവന.
Discussion about this post