ബെയ്ജിങ്: വിദ്യാര്‍ഥികള്‍ പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തില്‍പ്പെടാതിരിക്കാന്‍ ചൈനീസ് സര്‍വകലാശാല ക്രിസ്മസ് ആഘോഷം വിലക്കി. ഷെന്യാങ് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വകലാശാലയാണ് വിദ്യാര്‍ഥികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
പാശ്ചാത്യ ആഘോഷങ്ങളൊന്നും പാടില്ലെന്നാണ് നിര്‍ദേശം. ആദ്യമായാണ് ചൈനയിലെ വിദ്യാഭ്യാസസ്ഥാപനം ക്രിസ്മസ് ആഘോഷം വിലക്കുന്നത്.
Discussion about this post