കൊച്ചി: ഫേസ്ബുക്കിലൂടെ സമൃദ്ധിയുടെ വിഷു ആശംസകള്‍ നേര്‍ന്ന മന്ത്രി കെ.എം മുനീറിനെ പരിഹസിച്ചും സ്വന്തം വേദന പങ്കുവച്ചും ഇന്ത്യവിഷന് ചാനല്‍ ജീവനക്കാരന്റെ ഫേസ്ബുക്ക് പ്രതികരണം.
സമൃദ്ധിയുടെ പൂത്തിരികത്തിച്ചു, പ്രതീക്ഷകളുടെ കണി കണ്ടും നമുക്ക് മേടപുലരിയെ വരവേല്‍ക്കാം എന്നിങ്ങനെയായിരുന്നു മന്ത്രി എം.കെ മുനീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മുനീര്‍ ചെയര്‍മാനായ ഇന്ത്യ വിഷനിലെ ജീവനക്കാരനായ അഭിനീഷ് എങ്ങണ്ടിയൂര്‍ അതിന് നല്കിയ പ്രതികരണം ഇങ്ങനെ-
ആശംസകള്‍ക്ക് നന്ദി.
താങ്കളുടെ സ്ഥാപനമായ ഇന്ത്യാവിഷനിലെ ജീവനക്കാരായ ഞാനുള്‍പ്പടെ നിരവധി പേര്‍ക്ക് ഈ വിഷുവും പട്ടിണിയാണ്… അഞ്ചു മാസമായി ഞങ്ങള്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല..പിന്നെ എങ്ങനെ ഞങ്ങള്‍ സ്മൃദ്ധിയുടെ പൂത്തിരി കത്തിക്കും..?,
പ്രതീക്ഷകളുടെ കണി കണ്ട് എന്നും ഉണരാരുണ്ട്… വാഗ്ദാനങ്ങളും ആശംസകളും തിന്ന് വിശപ്പടക്കാനാവുമൊ?ഇന്നും പ്രതീക്ഷകള്‍ മാത്രം ബാക്കി.
അഭിനീഷിന്റെ പ്രതികരണത്തിനോട് നിരവധി പേരാണ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
അഞ്ച് മാസമായ ഇന്ത്യവിഷന് ചാനലില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. ജീവനക്കാരുടെ പ്രതിഷേധം മൂലം ചാനലിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. മന്ത്രി മുനീറിന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ചാനല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തിയിരുന്നു.
Discussion about this post