കൊച്ചി: ക്രിക്കറ്റ് താരം കപില്‍ദേവിന്റെ ഉടമസ്ഥതയിലുള്ള മെഡിസിറ്റി പദ്ധതി മുടങ്ങിയത് സിപിഎം നേതാവിന് കോഴ നല്‍കാത്തതിനെ തടര്ന്നാണെന്ന് ആരോപണം. ഇത് സംബന്ധിച്ച് സിപിഐ ജില്ല കമ്മറ്റി നേതാവ് അഡ്വക്കറ്റ് സുനില്‍കുമാര്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത് വന്നു.
ലോക്കല്‍ നേതാവ് കാശ് ചോദിച്ചുവെങ്കിലും കപില്‍ദേവ് കൊടുക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് സിപിഎം സംസ്ഥാന വ്യാപകമായി ഭൂസമരം നടത്തിയപ്പോള്‍ എറണാകുളം ജില്ലയിലെ ചരിയം തുരുത്തിലാണ് സമരം ആദ്യമായി ആരംഭിച്ചത്. ക്രിക്കറ്റ് താരം കപില്‍ദേവിന്റെ കമ്പനി ചെരിയം തുരുത്തില് വാങ്ങിയിരുന്നത് 138 ഏക്കര്‍ ഭൂമിയാണ്. കണ്ടല്‍കാടുകള്‍ നിറഞ്ഞ പൊക്കാളി പ്പാടം നികത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു സിപിഎം നിലപാട്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സ്ഥലം സന്ദര്‍ശിച്ച് ഭൂമിയില്‍ കൊടി കുത്തുകയും ചെയ്തു.
ചരിതം തുരിത്തിലിനേത് പോലുള്ള പല ഭൂമി നികത്തല്‍ ഇടപാടുകളും നടന്നാതായി സിപിഐ നേതാവ് ആരോപിച്ചിരുന്നു. കൊച്ചിയില്‍ നിലം നികത്തണമെങ്കില്‍ രാഷ്ട്രീയക്കാരുടെ സഹായം വേണമെന്നാണ് ഈ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കുന്നത്. താന്തോന്നി തുരുത്തില് നിലം നികത്താന്‍ സിപിഐ ലോക്കല്‍ സെക്രട്ടറി 50 ലക്ഷം രൂപ ഇടനിലക്കാരനോട് ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സംഭാഷണത്തിലാണ് കപില്‍ദേവിന്റെ ഭൂമി സംബന്ധിച്ച പരാമര്‍ശങ്ങള്‍ സുനില്‍കുമാര്‍ നടത്തുന്നത്.
ആരോപണവിധേയനായ സിപിഎം ലോക്കല്‍ സെക്രട്ടറി വിജയനെതിരെ നടപടി സ്വീകരിക്കുന്നകാര്യം ഇന്ന് ചേരുന്ന സിപിഎം ജില്ല സെക്രട്ടറിയേറ്റ് പരിഗണിച്ചേക്കും.
Discussion about this post