രാജസ്ഥാന്: ലൗ ജിഹാദ് ആരോപിച്ച് ജീവനോടെ ചുട്ടെരിച്ച മുഹമ്മദ് അഫ്രാസുലിന് കൊലപാതകത്തില്‍ ശംഭുലാലിന് ആളുമാറിയതാണെന്ന് രാജസ്ഥാന് പൊലീസ് സൂപ്രണ്ട്. മനപ്പൂര്‍വ്വമല്ല ആളുമാറിയാണ് അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സൂപ്രണ്ട് രാജേന്ദര്‍ റാവു പറഞ്ഞു. തന്റെ സഹോദരിയുമായി ബന്ധമുണ്ടായിരുന്ന അജു ഷെയ്ക്ക് എന്നയാളെയാണ് ശംഭുലാല്‍ കൊല്ലാനായി പദ്ധതിയിട്ടിരുന്നത്. അതിനിടയില്‍ ആളുമാറിയാകാം അഫ്രാസുലിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സുപ്രണ്ട് രാജേന്ദ്ര റാവു പറഞ്ഞത്.
കൊലപാതകത്തിന് മുമ്പ് ജാല്‍ചക്കി മാര്‍ക്കറ്റിലെത്തിയ ശംഭുലാല്‍ അജു ഷെയ്ക്കിനെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. മറ്റ് തൊഴിലാളികളില്‍ നിന്ന് ഷെയ്ക്കിന്റെ ഫോണ്‍ നമ്പര്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷെയ്ക്കിന്റെ നമ്പറിന് പകരം അറിയാതെ അഫ്രാസുലിന്റെ നമ്പര്‍ ആണ് തൊഴിലാളികള്‍ ശംഭുലാലിന് നല്‍കിയത്. ഇതാണ് ആളുമാറിയുള്ള കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബംഗാളില്‍ നിന്നും ജോലിക്കായെത്തിയ തൊഴിലാളിയാണ് അഫ്രാസുലിന്. കെട്ടിടനിര്മ്മാണത്തിനാണെന്ന വ്യാജേന അഫ്രാസുലിനെ ശംഭുലാല്‍ വിളിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജോലിക്കായെത്തിയ അഫ്രാസുലിനെ ശംഭുലാല്‍ കൊലപ്പെടുത്തുകയാണുണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കൊലപാതകം മനപ്പൂര്‍വ്വമായിരുന്നില്ലെന്നും ശംഭുലാലിന് ആളുമാറിയതാണെന്നുമാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്.
Discussion about this post