സിപിഐ ഉടുമ്പന്‍ചോല സമ്മേളന റിപ്പോര്‍ട്ടില്‍ വൈദ്യുത മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനം. ‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢി, ഭസ്മാസുരന്, വാടകഗുണ്ട’ എന്നിങ്ങനെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് മന്ത്രി മണിക്കെതിരെയും സിപിഎമ്മിനെതിരെയും സിപിഐ അവരുടെ സമ്മേളന റിപ്പോര്‍ട്ടില്‍ നടത്തിയിരിക്കുന്നത്. വണ്ടന്മേട്ടിലാണ് സിപിഐ സമ്മേളനം നടക്കുന്നത്
പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ പ്രവര്ത്തനങ്ങള്ക്കെതിരായാണ് മണിയുടെ നിലപാടുകള്‍. സാമാന്യ ചിന്തപോലുമില്ലാതെ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിഡ്ഢിയായ മരം വെട്ടുകാരനെയാണ് മണി അനുസ്മരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
‘മണ്ഡലംകാരനായ സാധരണ ജനനേതാവ് മന്ത്രിയായതിലുളള സന്തോഷം ഉടുമ്പന്‍ചോല മണ്ഡലത്തിലെ യുഡിഎഫ് അനുഭാവികളില്‍ പോലും നിറഞ്ഞു നിന്നിരുന്ന കാലം പോയി തുടങ്ങി. മുണ്ടുമടക്കി കുത്തി, ബക്കറ്റ് പിരിവും, ന്യായന്യായം നോക്കാതെയുളള കസര്‍ത്തുകളും എംഎം മണിയെന്ന മന്ത്രിയെ സാധാരണക്കാരുടെ മനസ്സുകളില്‍ പോലും വെറുപ്പുളവാക്കിത്തുടങ്ങിയിരിക്കുന്നു. സിപിഐയെ ഒന്നുകില്‍ നക്കി അല്ലെങ്കില്‍ ഞെക്കി തീര്‍ക്കുമെന്ന വാശി സിപിഐയുടെ വോട്ടുകൂടി വാങ്ങി ജയിച്ച ഒരു എല്‍ഡിഎഫ് നേതാവിനും ഭൂഷണമല്ലെ’ന്നും സിപിഐ സമ്മേളന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
Discussion about this post