ഇസ്ലാമബാദ്: പാക്കിസ്ഥാന് രാജ്യത്ത് ആദ്യമുയര്‍ത്തിയ ദേശീയപതാകയെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു അറിവുമില്ലെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രാലയം. നാഷണല്‍ അസംബ്ലിയില്‍ ഭരണകക്ഷിയായ പാകിസ്ഥാന് മുസ്ലീം ലീഗ് അംഗത്തിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. പതാകയുടെ സംരക്ഷണമല്ല മറിച്ച് പതാകയുമായി ബന്ധപ്പെട്ടിട്ടുള്ള നിയമങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നും ആഭ്യന്തര മന്ത്രാലയം മറുപടി നല്കി.
രാജ്യരൂപീകരണ വേളയില്‍ ആദ്യ പ്രധാനമന്ത്രിയായ ലിയാഖ്വാത് അലി ഖാന് രാഷ്ട്രശില്പിയായ മുഹമ്മദ് അലി ജിന്നയ്ക്ക് സമ്മാനിച്ച പതാകയെക്കുറിച്ചാണ് ഇന്ന് കൃത്യമായ ഉത്തരമില്ലാത്തത്. പതാക സമ്മാനിച്ച ശേഷം ലിയാഖ്വാത് അലി ഖാന് അതിന്റെ മഹത്വം വിവരിക്കുന്ന പ്രസംഗവും വിഖ്യാതമാണ്.
Discussion about this post