ചാന്ദിപ്പൂര്‍: ശത്രുക്കള്‍ തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ ആകാശത്തു വച്ചു തന്നെ തകര്‍ത്തെറിയാന്‍ ശക്തിയുള്ള സൂപ്പര്‍സോണിക് വ്യോമപ്രതിരോധ മിസൈല്‍ ( എഎഡി)ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂര്‍ ടെസ്റ്റ് റേഞ്ചില്‍ രാവിലെയായിരുന്നു വിക്ഷേപണം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച അശ്വിന്‍ മിസൈല്‍ ഇന്ത്യന്‍ സേനയ്ക്ക് തരുത്താകും. ഇന്റര്‍സെപ്റ്റര്‍ മിസൈലിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ പരീക്ഷണമായിരുന്നു ഇന്നത്തേത്.
ഫെബ്രുവരി 11നും മാര്‍ച്ച് ഒന്നിമുമായിരുന്നു ആദ്യ രണ്ട് പരീക്ഷണങ്ങള്‍. ശത്രു മിസൈലിനെ 30 കിലോമീറ്റര്‍ മുകളില്‍ വച്ചു തന്നെ തകര്‍ക്കാന്‍ ഇന്റര്‍സെപ്റ്ററിന് കഴിയും. ബാലിസ്റ്റിക് മിസൈലുകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള കവച സംവിധാനം ഒരുക്കാനുള്ള ഡിആര്‍ഡിഒയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ മിസൈലും. പൃഥ്വി മിസൈലാണ് ഇന്റര്‍സെപ്റ്റര്‍ പരീക്ഷിക്കാന്‍ ഉപയോഗിച്ച ലക്ഷ്യം.
ടെസ്റ്റ് റേഞ്ചിലെ മൂന്നാം കോംപഌ്‌സില്‍ നിന്ന് പൃഥ്വി ആദ്യം വിക്ഷേപിച്ചു. റഡാറില്‍ നിന്നുളള സിഗ്‌നലുകള്‍ ലഭിച്ചതോടെ അകലെ അബ്ദുള്‍ കലാം ദ്വീപില്‍( പഴയ വീലര്‍ ഐലന്റ്) സജ്ജമാക്കിയിരുന്ന ഇന്റര്‍സെപ്റ്റര്‍ കുതിച്ചുയര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലിനു 20 കിലോമീറ്റര്‍മുകളില്‍ ആകാശത്തു വച്ച് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പൃഥ്വിയെ തകര്‍ത്തു. ഡിആര്‍ഡിഒ ( പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍)യുടെ ചരിത്രം കുറിച്ച നേട്ടമായാണ് അശ്വിന്റെ നിര്‍മ്മാണം വിലയിരുത്തപ്പെടുന്നത്.
Discussion about this post