പുതിയ ലുക്കില്‍ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് നടന് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് താരം ആശംസ നേര്‍ന്നത്. ഒടിയന് സിനിമക്ക് വേണ്ടി ശരീര ഭാരം കുറച്ച് ന്യൂ ലുക്കിലാണ് ഇത്തവണ പുതുവത്സരത്തെ ലാലേട്ടന് വരവേല്‍ക്കുന്നത്.
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍. ഹാപ്പി ന്യൂ ഇയര്‍ അദ്ദേഹം ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
പുതിയ ലുക്കില്‍ ആദ്യമായി ഇടപ്പള്ളിയിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത, ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ ലുക്കിനെ കൗതുകത്തോടെയാണ് ആരാധകര്‍ എതിരേറ്റത്.
https://www.facebook.com/ActorMohanlal/videos/1581280068594350/
Discussion about this post