ചെന്നൈ: നടന് ചിയാന്‍ വിക്രമിന്റെ പിതാവും നടനുമായ ജോണ്‍ വിക്ടര്‍ അന്തരിച്ചു. നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ജോണ്‍ വിക്ടര്‍ വിനോദ് രാജ് എന്ന പേരിലാണ് സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ ചെന്നൈയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധിയായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.സംസ്കാരം പിന്നീട്.
ഗില്ലി, തിരുപ്പാച്ചി എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിട്ടുണ്ട്. പ്രശസ്ത നടന് ത്യാഗരാജന്റെ (നടന് പ്രശാന്തിന്റെ അച്ഛന്) സഹോദരി രാജേശ്വരിയാണ് ഭാര്യ. വിക്രമിനെ കൂടാതെ ഒരു മകനും മകളുമുണ്ട്.
അഭിനയ മോഹം കൊണ്ട് വീട് വിട്ടു സിനിമയിലെത്തിയെങ്കിലും വെള്ളിത്തിരയില്‍ തിളങ്ങാന്‍ വിനോദ് രാജിന് കഴിഞ്ഞിരുന്നില്ല. അച്ഛന് സിനിമയില്‍ സഹതാരമായി നിന്നിരുന്ന സമയത് തന്നെയായിരുന്നു വിക്രമിന്റെ സിനിമാ പ്രവേശനവും.
Discussion about this post