ഡല്‍ഹി : ലോകരാഷ്ട്രങ്ങളുടെ മുന്പില് ഇന്ത്യയുടെ പ്രതിഛായ ഉയര്‍ത്തുന്നതില്‍ മോദി പ്രധാന പങ്ക് വഹിക്കുന്നതായി പ്രമുഖ വ്യവസായി സ്വരാജ് പോള്‍ അഭിപ്രായപ്പെട്ടു. ഇന്ദിരാ ഗാന്ധിയ്ക്ക് ശേഷം ഇന്ത്യ ഭരിക്കാന്‍ നിയുക്തനായ കരുത്തുറ്റ ഭരണാധികാരിയാണ് മോദി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ മാതൃകപരമാണ്. ഡല്‍ഹിയില്‍ വ്യവസായികളുടെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കാപറോ ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാനായ സ്വരാജ് പോള്‍.
ബി.ബി.സി സംപ്രേഷണം ചെയ്ത ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററിയിലൂടെ ഇന്ത്യന്‍ സമൂഹത്തിലെ കുറ്റക്കാരുടെയും, വക്കീലന്മാരുടേയും മനസ്ഥിതിയാണ് കാണിച്ചുതരുന്നത്. സമപ്രായക്കാരായ ആണ്‍കുട്ടികളേക്കാള്‍ മിടുക്കരാണ് പെണ്‍കുട്ടികളെന്നും, എന്നാല്‍ അവരുടെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുന്നില്ലെന്നും സ്വരാജ് പോള്‍ പറഞ്ഞു.
Discussion about this post