മുംബൈ: സോഷ്യല്‍ മീഡിയയില്‍ ന്യൂ ഇയര്‍ ആശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ മത മൗലികവാദികളുടെ സൈബറാക്രമണം. ശിവ ലിംഗത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിനാണ് മതമൗലിക വാദികള്‍ ഷമിയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
സന്തോഷവും നന്മയും നിറഞ്ഞ പുതുവര്‍ഷത്തില്‍ എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേരുന്നു എന്ന സന്ദേശത്തോടൊപ്പമായിരുന്നു ഷമി ശിവ ലിംഗത്തിന്റെ ചിത്രവും ഷെയര്‍ ചെയ്തത്. ഹാപ്പി ന്യൂ ഇയര്‍ എന്നും ചിത്രത്തിലുണ്ടായിരുന്നു. ഇത് ഇസ്ലാമിന് വിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു താരത്തിനെതിരായ സൈബര്‍ ആക്രമണം.
താരത്തെ അധിക്ഷേപിച്ചും ദൈവത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. താരത്തിന്റേത് വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറയുന്നവരുമുണ്ട്. താരത്തിനെതിരെ ഫത് വ പുറപ്പെടുവിക്കുമെന്നും കൊല്ലുമെന്നുമൊക്കെ മൗതമൗലിക വാദികള്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നുണ്ട്.
https://twitter.com/Maknojiyaarshad/status/947764712812429313
Sudar ja varna barbad ho jayega Allah tujhe kar dega
— Sabdar khan (@sabdark31257939) January 1, 2018
Abe sharam kar tu muslim hai iman se khariz ho jaayega muslaman
Me pathar ko nahi pujte…..— Inaam Pathaan (@PathaanInaam) January 2, 2018
cheap publicity के लिए
— Mahmood फैजाबादी (@quraishmahmood) January 1, 2018
Discussion about this post