നടന് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യ. താരങ്ങളുടെ ഈ നടപടിയെ സ്വാഗതം ചെയ്യുന്നു. തമിഴ്നാട്ടിലെ മുന്‍നിര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതാര്‍ഹമാണെന്നും സൂര്യ പറഞ്ഞു.
രജനികാന്തിന്റെയും കമലഹാസന്റെയും പേരെടുത്ത് പറയാതെയായിരുന്നു സൂര്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ താന്‍ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സൂര്യ പറഞ്ഞു. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത്. സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിനുപിന്നില്‍. തമിഴ്നാട്ടിലെ രണ്ട് പ്രമുഖ താരങ്ങള്‍ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാള്‍ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നു, മറ്റൊരാള്‍ മതങ്ങളെ വേണ്ടെന്ന അഭിപ്രായക്കാരനാണെന്നും സൂര്യ വ്യക്തമാക്കി.
തന്റെ പൊങ്കല്‍ ചിത്രമായ താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയതായിരുന്നു സൂര്യ.
മലയാളി താരം കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ജനുവരി 12 ന് തീയേറ്ററുകളില്‍ എത്തുന്ന തന്റെ ചിത്രം എല്ലാവരും കാണണമെന്നും സൂര്യ പറഞ്ഞു.
Discussion about this post