ബോളിവുഡ് താരം ഹൃത്വിക് റോഷന് മോഹന്‍ ലാല്‍ ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസ അറിയിച്ച സംഭവമാണ് സിനിമാ ലോകത്ത് സജീവ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ലാല്‍ സാധാരണ അധികമാര്‍ക്കും ഇത്തരം ആശംസ നേരുക പതിവില്ല,പ്രത്യേകിച്ചും ബോളിവുഡ്a താരങ്ങള്‍ക്ക്. എന്നാല്‍ ഹൃദികിന് ലാല്‍ ആശംസ നേര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് ഒരു കാരണമുണ്ടാകുമെന്നാണ് ചര്‍ച്ചകള്‍.
Happy Birthday @iHrithik #HappyBirthdayHrithikRoshan
— Mohanlal (@Mohanlal) January 10, 2018
ഹൃത്വിക് റോഷനെ ടാഗ് ചെയ്ത്, happy birthday എന്നാണ് ലാലിന്റെ കുറിപ്പ്. പിറന്നാളിന്റെ ഹാഷ് ടാഗുകളും ഇട്ടിട്ടുണ്ട്. നിമിഷം നേരം കൊണ്ടാണ് ഈ പിറന്നാള്‍ ആശംസ വൈറലായത്.
മോഹന്‍ലാല്‍ ഭീമനാകുന്ന മഹാഭാരതം എന്ന എം.ടി സിനിമയില്‍ ഹൃത്വിക് റോഷനുണ്ട് എന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ടായിരുന്നു. ഈ ആശംസ അതിനുള്ല മറുപടിയാണോ എന്നാണ് ആരാധകരുടെ സംശയം.
ജനുവരി 10ന് ഹൃത്വിക് റോഷന്റെ നാല്പത്തി നാലാം പിറന്നാളായിരുന്നു.
Discussion about this post