മുംബൈ: ഒ.കെ കണ്‍മണിയില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ എഴുതിയ ട്വീറ്റാണ് മമ്മൂട്ടി ആരാധകരുടെ കുരു പൊട്ടിച്ചത്. ഓകെ കണ്‍മണി അവാര്‍ഡ് കമ്മറ്റി കണ്ടിരുന്നെങ്കില്‍ മമ്മൂട്ടിയുടെ മുഴുവന്‍ അവാര്‍ഡുകളും തിരിച്ചു വാങ്ങി മകന് നല്‍കുമായിരുന്നു എന്നായിരുന്നു രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ എഴുതിയത്.
‘റിയലിസ്റ്റിക്കായ അഭിനയം മമ്മൂട്ടി മകനില്‍നിന്ന് പഠിക്കണം. ദുല്‍ഖറുമായി താരതമ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു. നോണ്‍ കേരളാ മാര്‍ക്കറ്റുകളില്‍ മമ്മൂട്ടിക്ക് ചെയ്യാന്‍ കഴിയാത്തത് മകന്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെയ്യും’ എന്നും ട്വീറ്റുണ്ട്.
ട്വീറ്റിനെതിരെ മമ്മൂട്ടിയുടെ ആരാധകര്‍ ശക്തമായി രംഗത്തെത്തി. എന്നാല്‍ ഉടന്‍ തന്നെ രാമുവിന് മറുപടിയുമായി ദുല്‍ഖറിന്റെ ട്വീറ്റ് എത്തി, പത്ത് ജന്മമെടുത്താലും മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ കഴിയില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ തന്നെ മറുപടി എഴുതി.
അതിനിടയില്‍ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ്മയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വലിയതോതില്‍ മമ്മൂട്ടി ആരാധകരുടെ പ്രതികരണങ്ങളാണ് നടക്കുന്നത്.
പിതാവിനെ താഴ്ത്തിക്കെട്ടിയുള്ള ട്വീറ്റിനെതിരെ ദുല്‍ഖറും രംഗത്തെത്തി. പത്ത് ജന്മമെടുത്താലും മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ കഴിയില്ലെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു.
മമ്മൂട്ടിയേക്കാള്‍ മികച്ച നടനാണ് ദുല്‍ഖറെന്ന് നടന്‍ തിലകന്‍ നേരത്തെ പറഞ്ഞതും ചര്‍ച്ചയായിരുന്നു.
Discussion about this post