m
കേരളത്തില്‍ എറ്റവും കൂടുതല്‍ പ്രചാരം ഉള്ള പത്രങ്ങളായ മലയാള മനോരമ്മയുടെയും മാതൃഭൂമിയുടെയും സര്‍ക്കുലേഷനില്‍ ഇടിവ്. 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ട് പ്രകാരമാണ് മനോരമയുടെയും മാതൃഭൂമിയുടെയും സര്‍ക്കുലേഷനില്‍ ഇടിവുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു.
2016 ജൂലൈമാര്ച്ച് കാലയളവിലെ സര്‍ക്കുലേഷന്റെ കണക്കുമായി തരതമ്യം ചെയ്യുമ്പോഴാണ് ഇടിവ്. എബിസി റിപ്പോര്‍ട്ട് പ്രകാരം 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മലയാള മനോരമക്ക് 52,531 കോപ്പികള്‍ കുറഞ്ഞപ്പോള്‍ മാതൃഭൂമിക്ക് 40,485 കോപ്പിയും ഇടിഞ്ഞു. പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ മലയാള മനോരമയുടെ സര്‍ക്കുലേഷന്‍ 2,388,886 കോപ്പികളാണ്. മുമ്പ് ഇത് 2,441,417 കോപ്പികളായിരുന്നു. മാതൃഭൂമിയുടേത് പുതിയ സര്‍ക്കുലേഷന്‍ 1,432,568 കോപ്പിയും മുമ്പ് 1,473,053 കോപ്പിയായിരുന്നു.
അതേസമയം സിപിഎം പത്രമായ ദേശാഭമാനിയുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post