ഡല്‍ഹി: കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച കോണ്‍ഗ്രസ് സഹകരണം സംബന്ധിച്ച രാഷ്ട്രീയ കരട് രേഖ തള്ളിയതിനുശേഷം താന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നെന്ന് വസി.പി.ഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. നേരത്തേ യെച്ചൂരി രാജിസന്നദ്ധത അറിയിച്ചെന്ന വാര്‍ത്തകള്‍ പ്രകാശ് കാരാട്ട് നിഷേധിച്ചിരുന്നു. എന്നാല്‍ പരസ്യമായ ഈ പ്രസ്താവന തള്ളിയ യെച്ചൂരി പോരാട്ടം തുടരുമെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ്.
കൊല്‍ക്കത്തയില്‍ നടന്ന കേന്ദ്രകമ്മിറ്റിയിലും പിന്നീട് നടന്ന പൊളിറ്റ്ബ്യൂറോയോഗത്തിലും താന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നെന്ന് യെച്ചൂരി വെളിപ്പെടുത്തിയതായി ഒരു ഓണ്‍ലൈന്‍ മാധ്യമത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരട് രേഖ തള്ളിയതോടെ എനിയ്ക്ക് തുടരാന്‍ യോഗ്യതയില്ലെന്ന് താന്‍ അന്നു തന്നെ പറഞ്ഞിരുന്നതായാണ് യെച്ചൂരി പറഞ്ഞത്. കരട് രേഖ തളളിയതോടെ എനിക്ക് തുടരാന്‍ യോഗ്യതയില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ അത് പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടെന്ന് തോന്നലുണ്ടാക്കുമെന്ന് രണ്ട് കമ്മിറ്റികളും പറഞ്ഞു. പ്രത്യേകിച്ചും ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അത് പാടില്ലെന്ന് കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും അംഗങ്ങള്‍ ഐകകണ്ഠേന അഭിപ്രായപ്പെട്ടു’, യെച്ചൂരി പറയുന്നു.
കേന്ദ്രകമ്മിറ്റിയും പൊളിറ്റ്ബ്യൂറോയും ജനറല്‍ സെക്രട്ടറിയായി തുടരണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ സ്ഥാനത്ത് തുടരുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.
പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുമെന്നാണ് വിലയിരുത്തല്‍. അത് മുന്നില്‍ കണ്ട് തുറന്ന പോരിന് തയ്യാറെടുക്കുകയാണ് സീതാറാം യെച്ചൂരി
Discussion about this post