ക്രൈസ്റ്റ്ചര്‍ച്ച്: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. ഇന്ത്യക്കെതിരെ 273 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് 203 റണ്‍സിന് ദയനീയമായി തോറ്റു. 20.32 ഓവറില്‍ 69 റണ്‍സിന് പാക്കിസ്ഥാന് പുറത്തായി നാല് വിക്കറ്റെടുത്ത പോറലാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്. പരാഗ് രണ്ട് വിക്കറ്രും, ശിവ രണ്ട് വിക്കറ്രുകളും വീഴ്ത്തി
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്റെ മികവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് അടിച്ചെടുത്തത്. ഏഴു ഫോറിന്റെ അകമ്പടിയോടെ 94 പന്തില്‍ നിന്നായിരുന്നു ഗില്ലിന്റെ 102 റണ്‍സ്.
ഇന്ത്യക്കായി ഓപ്പണിങ്ങില്‍ പൃഥ്വി ഷായും മഞ്ജോത് കൈറയും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 റണ്‍സടിച്ച പൃഥ്വി ഷായെ റണ്‍ഔട്ടാക്കി മുഹമ്മദ് മൂസയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത കൈറയും പുറത്തായി.
ഹാര്‍വിക് ദേശായി 20 റണ്‍സടിച്ച് പുറത്തായിയ രണ്ട് റണ്‍സായിരുന്നു റിയാന്‍ പരാഗിന്റെ സമ്പാദ്യം. അഭിഷേക് ശര്‍മ്മ (5), നാഗര്‍കോട്ടി(1),ശിവം മവി(10), ശിവ സിങ്ങ് (1) എന്നിവരും വന്നവഴിയേ ക്രീസ് വിട്ടു. 33 റണ്‍സടിച്ച അങ്കുല്‍ റോയി മാത്രമാണ് വാലറ്റത്തില്‍ അല്പം പിടിച്ചുനിന്നത്. ഈ സെമിയില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.
Discussion about this post