കണ്ണൂര്‍: പാന്നൂരില്‍ രണ്ട് മാസത്തിനിടെ രണ്ട് കൊലപാതകം നടന്നതിന്റെ ഫശ്ചാത്തലത്തിലാണ് ഇന്ന് സര്‍വ്വ കക്ഷി യോഗം ചേരുന്നത്.
പൊയിലൂര്‍ വിനോദന്‍, പ്രേമന് എന്നിവരാണ് കൊല്ലപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കന്മാര് പോര്‍വിളി നടത്തിയിരുന്നു. കളക്ടേറ്റില്‍ ചേരുന്ന യോഗത്തില്‍ ഉന്നത് പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്ന് പൊയിലൂരില്‍ കൊല്ലപ്പെട്ട വിനോദിന്റെ വീട് സന്ദര്‍ശിച്ചു.
കണ്ണൂരില്‍ പോലിസ് നിഷ്ക്രിയത്വമാണെന്ന് കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി. നിഷ്ക്രിയത്വം തുടര്‍ന്നാല്‍ പാര്‍ട്ടി പ്രതിരോധിക്കും. പ്രവര്‍ത്തകരുടെ സുരക്ഷിതത്വം പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നും കോടിയേരി പറഞ്ഞു. പാന്നൂരില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറുന്നത്.
Discussion about this post