റിയാദ്: സൗദിയില്‍ കൊലക്കുറ്റം ചുമതപ്പെട്ട ഇന്ത്യക്കാരന്റെ തലവെട്ടിയതായി റിപ്പോര്‍ട്ട്. സാജദാ അന്‍സാരി എന്നയാളുടെ വധശിക്ഷയാണ് വടക്കന്‍ സൗദിയില്‍ വെച്ച് നടപ്പാക്കിയതെന്ന് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചു.
കന്നുകാലികളെ മേയ്ച്ചിരുന്ന തൊഴിലായിരുന്നു ഇയാള്‍ക്ക്. തൊഴിലുടമയെ ചുറ്റികകൊണ്ട് തലയ്ക്ക്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കുറ്റം. ഇയാള്‍ക്കൊപ്പം, മുന്‍ ഭാര്യയെയും രണ്ട് മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരു സൗദിക്കാരന്രെയും തലവെട്ടി.
ഇസ്ലാമിക ശനിയത്ത് നിയമങ്ങള്‍ നടപ്പാക്കുന്ന സൗദിയില്‍ ഈ വര്‍ഷം നടപ്പാക്കുന്ന 65ാമത്തെ വധശിക്ഷയാണിത്.
Discussion about this post