സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 32.2 ഓവറില്‍ 118 ന് പുറത്തായി അഞ്ച് വിക്കറ്റെടുത്ത ചാഹലും, മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പ്രോട്ടിസിന്റെ നടുവൊടിച്ചത്. ഭുനേശ്വര് കുമാര്ഒരു വിക്കറ്റ് വീഴ്ത്തി.23 റണ്‍സെടുത്ത ആംലയെ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തിയതോടെയാണ് തകര്‍ച്ച തുടങ്ങിയത്. പിറകെ ഡി കോക്കിനെ(20) ചാഹലും പുറത്താക്കി. തുടര്‍ന്ന് സ്പീന്നര്മാര്ക്കു മുന്നില്‍ ചെറുത്തു നില്‍ക്കാനാകാതെ പ്രോട്ടിസ് പട കൂടാരം കയറി. സ്കോര്‍ 51 ല്‍ നില്‍ക്കെ മൂന്ന് വിക്കറ്റുകളാണ് നിലം പതിച്ചത്. 25 റണ്‍സ് വീതമെടുത്ത ഡുമിനിയേയും, സോണ്ടോയേയും ചാഹല്‍ പവലിയനിലേക്ക് മടക്കിയതോടെ തകര്‍ച്ച് പൂര്‍ണമായി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
ആദ്യ ഏകദിനത്തില്‍ വിജയിച്ച ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, പരിക്കേറ്റ നായകന് ഫാഫ് ഡുപ്ലസിക്കു പകരക്കാരനായി ഖായ സോണ്ടോ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അരങ്ങേറ്റം കുറിക്കും. കൂടാതെ, ഓള്‍റൗണ്ടര്‍ ആന്‍ഡൈല്‍ ഫെലുക്വായോയ്ക്കു പകരം സ്പിന്നര്‍ തബാരിസ് ഷംസിയെയും ടീമില്‍ ഉള്‍പ്പെടുത്തി. ഡുപ്ലസിക്കു പകരം എയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ നയിക്കുന്നത്.
ആദ്യ ഏകദിനം വിജയിച്ച ഇന്ത്യ പരന്പരയില്‍ 1-0ന് മുന്നിലാണ്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും അജിന്‍ക്യ രഹാനെയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ആറു വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.
ആദ്യ ഏകദിനം വിജയിച്ച ഇന്ത്യ പരന്പരയില്‍ 1-0ന് മുന്നിലാണ്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെയും അജിന്‍ക്യ രഹാനെയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ആറു വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം.
Discussion about this post