ബിനോയ് കോടിയേരിക്ക് ദുബായില്‍ ലഭിച്ചത് വരമ്പത്ത് കൂലിയെന്ന് അഡ്വക്കറ്റ് എ ജയശങ്കര്‍. ഇന്ത്യയിലേത് പോലെയല്ല, ബാലാത്സംഗം, ഭവനഭേദനം പോലെ ഗുരുതരമായ കുറ്റമാണ് ചെക്ക് കേസ് യുഎഇയിലെന്നും അദ്ദേഹം പ്രതികരിച്ചു.
‘നമ്മുടെ അവിടെ ആണെങ്കില്‍ ഏറെ സൗകര്യമുണ്ട്. അപ്പീലുകള്‍ കൊടുത്ത് കേസ് അനന്തമായി നീണ്ടു പോകും. യുഎഇയ്ക്ക് ഇങ്ങനെ ഒരു പരിപാടി ഇല്ല. കോടിയേരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ വരമ്പത്ത് കൂലിയാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് തന്നെ തിരിച്ചു കിട്ടി എന്നതാണ് സത്യം. വരമ്പത്ത് കൂലിയെ ഭാഗമായാണ് ഈ യാത്രാ വിലക്ക് പണം തിരിച്ചു കൊടുത്തില്ലെങ്കില്‍ അഴിയെണ്ണേണ്ടതായി വരും. അതു തന്നെയാണ് കോടിയേരി പറഞ്ഞത് ”
കുറ്റം തെളിഞ്ഞാല്‍ ബിനോയി കോടിയേരി ജയിലില്‍ പോകും. മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കുമൊക്കെ പറ്റുന്നത് പോലെ ഫേസ്ബുക്ക് ഉപയോഗിക്കാന്‍ പറ്റില്ല.ജയിലില്‍ നിന്ന് ഇളവ് കൊടുപ്പിക്കാനോ, ഗവര്‍ണറെ കൊണ്ട് മാപ്പ് കൊടുപ്പിക്കാനോ പറ്റില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
Discussion about this post