കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന് അനുകൂലമായി നിര്‍ണായക നടപടി. കേസിലെ നിര്‍ണായക തെളിവുകളായ സി.ഡി ഉള്‍പ്പടെയുള്ള രേഖകള്‍ ദിലീപിന് പ്രോസിക്യൂഷന് കൈമാറി.
ഇത്തരം തെളിവുകള്‍ ദിലീപിന് കൈമാരുത് എന്നും, ദിലീപ് ഇത് ദുരുപയോഗം ചെയ്യുമെന്നും ആയിരുന്നു കോടതിയില്‍ പോലിസിന്റെ ശക്തമായ വാദം. ഇത് പൂര്‍ണമായും നിരാകരിച്ചു കൊണ്ടാണ് അങ്കമാലി മജിസ്ട്രേട്ട് കോടതി രേഖകള്‍ കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. . ഇതേ തുടര്‍ന്ന് പോലി്സ് രേഖകള്‍ ദിലീപിന് കൈമാറി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി. ഫോറന്‍സിക് രേഖകളുടെ പകര്‍പ്പ്, കേസിലെ മുഖ്യപ്രതി സുനില്‍കുമാറെന്ന പള്‍സര്‍ സുനി പോലിസിനോട് നടത്തിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖ, ഓഡിയോ ക്ലിപ്പിംഗുകള്‍ എന്നിവയാണ് പോലിസ് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കൈമാറിയവയില്‍ ഉണ്ട്.
രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയില്‍ ഈ മാസം ഏഴിന് വിധി പറയും.
Discussion about this post