തിരുവനന്തപുരം: ഇന്ധനവില വര്‍ധനവിന്റെ ഭാരം കുറക്കാന്‍ നികുതി കുറക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞ് നിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍. പെട്രോളിനും ഡീസലിനുള്ള നികുതി കുറയ്ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉറച്ച് നിലപാട്. നികുതി കുറച്ചാല്‍ സംസ്ഥാനത്തിന്റെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.
വിലക്കയറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമായത്. ജിഎസ്ടിയില്‍ പെട്രോള്‍ ഡീസല്‍ വില ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തോടും കേരളം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
Discussion about this post