കുടിശ്ശിക ഇനത്തില്‍ വൈദ്യുതി ബോര്‍ഡിനു 2441 കോടി രൂപ ലഭിക്കാനുണ്ടെന്ന് മന്ത്രി എം.എം.മണി. ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍ കുടിശിക വരുത്തിയവരില്‍ ഏറെയും സര്‍ക്കാര്‍ സ്ഥാപനങ്ങളും വന്‍കിട സ്ഥാപനങ്ങളുമാണെന്നും മന്ത്രി അറിയിച്ചു.
അരിവില കൂടാന്‍ കാരണം ജിഎസ്ടിയാണെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന് നിയമസഭയെ അറിയിച്ചു. ബ്രാന്‍ഡഡ് അരിക്കാണ് വില വര്‍ധിച്ചത്. ഇനിയും വിലകൂടിയാല്‍ സര്‍ക്കാര്‍ നേരിട്ട് അരിക്കടകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Discussion about this post