ഹജ്ജിനിടയിലുണ്ടായ ലൈംഗിക പീഡനം വിഷയമാക്കിയ ‘മോസ്‌ക് മി ടൂ’ ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രന്‍ഡായി.ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായുള്ള കഅബ ചുറ്റലിനിടെ ലൈംഗിക പീഡനത്തിന് ഇരയായെന്ന യുവതിയുടെ തുറന്നുപറച്ചിനെ തുടര്‍ന്നാണ് മോസ്‌ക് മി ടു ഹാഷ് ടാംഗ് കാമ്പയിന്‍ ട്വിറ്ററില്‍ ഉയര്‍ന്നത്. കഅബ ചുറ്റുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് പാകിസ്ഥാനി സ്വദേശി ഷാബിഖാ ഖാന്റെ കുറിപ്പ് ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം സമാനമായ അനുഭവം വിവരിച്ച് നിരവധി സ്ത്രീകളും രംഗത്തെത്തി.
മോസ്‌ക്മിടു ഹാഷ്ടാഗിന് കീഴേ നിരവധി മുസ്ലിം സ്ത്രീകള്‍ അനുഭവം പങ്കുവച്ച് രംഗത്തെത്തിയതോടെ വിഷയം കത്തി പടര്‍ന്നു. എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
ഈജിപ്ഷ്യന്‍-അമേരിക്കന്‍ ഫെമിനിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ മോണ എല്‍ത്വാവിയാണ് ഹാഷ്ടാഗ് മോസ്‌ക് മി ടുവിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ലോകഎമ്പാടുമുള്ള നൂറ് കണക്കിന് മുസ്ലിം വനിതകള്‍ അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തി. ഇതോടെ ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇതും ഇടം പിടിച്ചു.
I have shared my experience of being sexually assaulted during Haj in 1982 when I was 15 in the hope that it will help fellow Muslim women break silence and taboo around their experience of sexual harassment/abuse during Haj/Umra or in sacred spaces. Let’s use #MosqueMeToo https://t.co/uDsZFDolgX
— Mona Eltahawy (@monaeltahawy) February 6, 2018
Thank you again to fellow Muslim women who have shared their own experience at Haj. Love and solidarity. #MosqueMeToo https://t.co/uDsZFDolgX
— Mona Eltahawy (@monaeltahawy) February 6, 2018
ഹജ്ജ് ചെയ്യുന്നതിനിടെ ലൈംഗിക പീഢനം, നിരവധി അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് സ്ത്രീകള്‍”അവര്‍ക്ക് അവിടെ പോലും അള്ളാവിനെ ഭയമില്ല’
Discussion about this post