ദക്ഷിണാഫ്രിക്കയില്‍ ആദ്യ ഏകദിന പരമ്പര എന്ന ചരിത്രനേട്ടം കോഹ് ലിയും സംഘവും സ്വന്തമാക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ഇന്ന് അത് സാധ്യമാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാവരും. കഴിഞ്ഞ കളിയില്‍ മഴ വില്ലനായതോടെ ഇന്ത്യ തോല്‍ക്കുകയായിരുന്നു.
സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ 109 റെക്കോഡ് പ്രകടനം പാഴായ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയി നിയമപ്രകാരമനായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജയം. മഴമൂലം വിജയം ലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ 28 ഓവറില്‍ 202 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 15 പന്ത് ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്ക ലക്ഷ്യം നേടി.
6 മല്‍സരങ്ങളുളള പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലാണ്. ആദ്യ മൂന്ന് കളികളും ഇന്ത്യ ജയിച്ചിരുന്നു.
Discussion about this post