പാര്‍ട്ടി ഭരിക്കുമ്പോള്‍ പോലീസുകാരില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്നുറപ്പാക്കണമെന്നും ആവശ്യമുയര്‍ന്നു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി തന്നെയാണ് കൈയ്യാളുന്നതെന്ന കാര്യത്തിലേക്കും പല പ്രതിനിധികളും വിരല്‍ ചൂണ്ടി.
മന്ത്രി കെ.കെ. ശൈലജയും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഉള്‍പ്പെട്ട കണ്ണട വിവാദം പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് കെടുത്തിയെന്നും സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ലാളിത്യം മുഖമുദ്രയാക്കണമെന്ന് പറയുന്നവര്‍ എങ്ങിനെയാണ് ഇത്തരം കെണികളില്‍ വീഴുന്നതെന്ന് വ്യക്തമാക്കണം. അപചയങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉദ്യോഗസ്ഥരെ മറയാക്കി രക്ഷപ്പെടുന്ന പ്രവണത അംഗീകരിക്കാനാവില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.
പാര്‍ട്ടിക്കുവേണ്ടി നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ക്ക് നിയന്ത്രണം വേണം. കൗമാരക്കാരായ സൈബര്‍ പോരാളികളില്‍ പലര്‍ക്കും പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ കുറവുണ്ടെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി.സിപിഐ മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സിപിഐഎം മന്ത്രിമാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഇജി.എസ്.ടിയെ പിന്തുണച്ച ഐസക്കിന്റെ നിലപാട് അനുചിതമായി. ജി.എസ്.ടിയുടെ ആപത്തുകള്‍ ഐസക് തിരിച്ചറിഞ്ഞില്ലെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. ആരോഗ്യവകുപ്പ് നാഥന് ഇല്ല കളരിയായി മാറി. കടന്നപ്പള്ളിയുടെ ഏക ജോലി ഉദ്ഘടനങ്ങള്‍ മാത്രമാണ്. ശശീന്ദ്രനും തോമസ് ചാണ്ടിയും പരാജയമായി മാറി.കെ എസ് ആര് ടി സിയുടെ തകര്‍ച്ച ഗൗരവത്തില്‍ കാണണമെന്ന ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവര്‍ത്തനം പലപ്പോഴും കാര്യക്ഷമമല്ല. കാര്യപ്രാപ്തിയില്ലാത്ത മന്ത്രിമാരെ ഒഴിവാക്കണം. ചില മന്ത്രിമാര്‍ക്ക് വി.ആര്.എസ് കൊടുക്കണമെന്നും ആവശ്യമുയര്‍ന്നു. മന്ത്രിസഭ പുന:സംഘടനയെ കുറിച്ച ചര്‍ച്ച വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിനുമെതിരെ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
പൊതുചര്‍ച്ചയില്‍ ഇന്ന 14 പേര് പങ്കെടുത്തു. വൈകീട്ട് സംസ്ഥാന സെക്രട്ടറി ചര്‍ച്ചക്ക മറുപടി പറയും. അതേ സമയം, സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് പറഞ്ഞു.
Discussion about this post