കേരളത്തില്‍ ആദിവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്. സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് തിരുവന്തപുരത്ത് എന്‍ഡിഎ യോഗം ചേരും.
ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവഴിച്ച് പദ്ധതികള്‍ നടപ്പിലാക്കിയെന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വാദം. എന്നാല്‍ അവയെല്ലാം ദയനീയമായി പരാജയപ്പെട്ടു എന്നതാണ് മധുവിന്റെ മരണമടക്കമുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന ഫണ്ട് വിനിയോഗം സംബന്ധിച്ച് ധവളപത്രമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
സംഭവങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി എ കെ ബാലന് രാജി വയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Discussion about this post