സുവര്‍ണ ക്ഷേത്രത്തെ വത്തിക്കാന്‍ മാതൃകയിലേക്ക് മാറ്റണമെന്ന ആവശ്യം ഉയര്‍ത്തി സിഖ് സംഘടനകള്‍. കേന്ദ്ര സര്‍ക്കാര്‍ മറ്റു രാജ്യങ്ങളിലെ പരിഷ്കരണ വാദികളായ സിഖ് സംഘടനകളുമായി വിഷയത്തില്‍ രഹസ്യ സംഭാഷണം നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വത്തിക്കാന്‍ മാതൃകയില്‍ സുവര്‍ണ ക്ഷേത്രത്തിന് പ്രത്യേക അധികാരം നല്‍കണമെന്ന ആശയം അവര്‍ ചര്‍ച്ചയില്‍ മുന്നോട്ട്്് വെച്ചു. 1984ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന സൈനിക നടപടിയായ ഓപ്പറേഷന് ബ്്്്്ളു സ്റ്റാറിന് ഒരു അന്താരാഷ്ട്ര വേദിയില്‍ വെച്ച് പ്രധാനമന്ത്രി ക്ഷമാപണം നടത്തുക, ഇരുപതോളം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ വിലക്കുള്ള വിദേശത്തുള്ള സിഖ് ആക്ടിവിസ്റ്റുകളെ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കുക, അകാല്‍ താഖ്തിനും ഹര്‍മന്ദര്‍ സാഹിബിനും പ്രത്യേക പദവി നല്‍കുക തുടങ്ങിയ ഉപാധികളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടന്‍ സന്ദര്‍ശിച്ച സമയത്ത് മുപ്പതോളം സിഖ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന സംവാദത്തിലാണ് ഉപാധികള്‍ സിഖ് നേതാക്കള്‍ മുന്നോട്ട് വെച്ചത്. യു.കെ.ആസ്ഥാനമായുള്ള സിഖ് മനുഷ്യാവകാശ ഫോറം ഡയറക്ടര്‍ ജസ്ദേവ് സിങ് റായിയാണ് ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. ഇതിന്്് മറുപടി എന്നവിധത്തില്‍ 1984-ലെ സിഖ് കലപാത്തില്‍ 2011-ല്‍ അന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിങ് പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആ ക്ഷമാപണം ഇന്ത്യയിലെ സിഖ് ജനതയെ മാത്റം ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന്്് സിഖ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ലാല്‍ സിങിനെ പോലുള്ള കൊടും കുറ്റവാളികളൊഴികെ ഉപാധിയിലുള്ള 17 രാഷ്ട്രീയ തടവുകാരെ ഇതിനോടകം മോചിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ച്ച് പറയുന്നു.
Discussion about this post